തെലങ്കാന മുഖ്യമന്ത്രി സംഘടിപ്പിച്ച യാഗത്തിനിടെ വന്‍ തീപിടിത്തം

Posted on: December 27, 2015 3:17 pm | Last updated: December 27, 2015 at 3:17 pm
SHARE

tel-frഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സംഘടിപ്പിച്ച യാഗത്തിനിടെ വന്‍ തീപിടിത്തം. യാഗത്തിനിടെ പെട്ടെന്ന് പ്രധാനപന്തലില്‍ തീപടരുകയായിരുന്നു. മുഖ്യമന്ത്രി സംഭവ സമയത്ത് വേദിയിലുണ്ടായിരുന്നു. നാല് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്.

കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് മുഖ്യമന്ത്രിയാണ് മഴയ്ക്ക് വേണ്ടി യാഗം സംഘടിപ്പിച്ചത്. ഏഴു കോടി ചിലവഴിച്ച് മേദക്കിലാണ് യാഗം നടത്തുന്നത്. യാഗത്തിനെതിരെ നേരത്തെത്തന്നെ വിമര്‍ശം ഉര്‍ന്നിരുന്നു.