അയോധ്യയില്‍ പള്ളി നിര്‍മിക്കുന്നതില്‍ നിന്ന് മുസ്ലിംകള്‍ പിന്‍മാറണമെന്ന് പറഞ്ഞ യുപി മന്ത്രിയെ പുറത്താക്കി

Posted on: December 25, 2015 8:09 pm | Last updated: December 25, 2015 at 8:09 pm
akhilesh-yadav
അഖിലേഷ് യാദവ്‌

ലക്‌നോ: അയോധ്യയിലും മഥുരയിലും കാശിയിലും പള്ളി വേണമെന്ന ആവശ്യത്തില്‍ നിന്ന് മുസ് ലിംകള്‍ പിന്‍മാറണമെന്ന് വിവാദ പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദ്വ് പുറത്താക്കി. ഓംപാല്‍ നെഹ്‌റക്ക് എതിരെയാണ് നടപടി.

ബിജ്‌നോറില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് നെഹ്‌റ വിവാദ പ്രസ്താവന നടത്തിയത്. അയോധ്യയിലും മഥുരയിലും ക്ഷേത്രം നിര്‍മിക്കാന്‍ മുസ്ലിംകള്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.