മുഖ്യമന്ത്രി വിവാദം: സിപിഐ നേതാക്കളുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് വിഎസ്

Posted on: December 24, 2015 5:39 pm | Last updated: December 25, 2015 at 12:22 am
SHARE

VSതിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജാഥ നയിക്കുന്ന ആള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നില്ല എന്ന പന്ന്യന്‍ രവീന്ദ്രന്റെ അഭിപ്രായം സിപിഐയുടെ അഭിപ്രായം മാത്രമായി പരിഗണിച്ചാല്‍ മതിയെന്ന് വിഎസ് പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായേക്കുമെന്ന സാധ്യതകളെ നിഷേധിച്ച് സിപിഐ നേതാക്കള്‍ പ്രസ്താവനകളിറക്കിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേരള ജാഥ നയിക്കാന്‍ മാത്രമാണ് പിണറായിയെ സിപിഎം നിയോഗിച്ചിരിക്കുന്നത് എന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. ഇടതു മുന്നണിയില്‍ എല്ലാവരും തുല്യ അധികാരമുള്ളവരാണ്. മുന്നണി കൂട്ടായ ചര്‍ച്ച നടത്തിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നത്. സീറ്റ് നല്‍കാന്‍ വല്യേട്ടനും വാങ്ങാന്‍ ചെറിയേട്ടനും എന്ന നിലപാട് എല്‍ഡിഎഫില്‍ ഇല്ലെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here