നബിദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക: കാന്തപുരം

Posted on: December 23, 2015 11:26 pm | Last updated: December 23, 2015 at 11:26 pm

കോഴിക്കോട്: മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പാവപ്പെട്ടവരുടെ വേദനകള്‍ പരിഹരിക്കുന്നതിനും പ്രാമുഖ്യം നല്‍കിക്കൊണ്ടായിരിക്കണം നബിദിനം ആഘോഷിക്കേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രവാചകന്‍ മുഹമ്മദ് നബി മുന്നോട്ടുവെച്ച സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങളിലേക്ക് മടങ്ങുമ്പോഴാണ് നബിദിനം പൂര്‍ണമാകുന്നത്. അകലങ്ങളില്‍ ജീവിക്കുന്ന മനുഷ്യമനസ്സുകളെ സ്‌നേഹം കൊണ്ട് കോര്‍ത്തിണക്കിയാണ് മുഹമ്മദ് നബി മാതൃക കാണിച്ചത്. നമ്മുടെ ജീവിത പരിസരങ്ങളിലും പ്രവാചകന്‍ പഠിപ്പിച്ച സ്‌നേഹസന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണം, കാന്തപുരം പറഞ്ഞു.