ലുക്കീമിയ: മൂന്നു വയസുകാരി സഹായം തേടുന്നു

Posted on: December 23, 2015 9:12 pm | Last updated: December 23, 2015 at 9:12 pm

New Imageദുബൈ: ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യന്‍ ജോസഫ്, റിന്‍സിമോള്‍ ജോസഫ് ദമ്പതികളുടെ മകള്‍ മൂന്നുവയസ്സുകാരി റോന സെബാസ്റ്റ്യന് അടിയന്തിര ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കടുത്ത ലുക്കീമിയ ബാധിച്ച് ദുബൈ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തിരമായി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാട്ടിലെത്തിച്ച് എത്രയും വേഗം ശസ്ത്രക്രിയ നടത്തിയാല്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാനാകുമെന്നാണ് വിദഗ്‌ധോപദേശം. 40 ലക്ഷം രൂപയിലധികം ചെലവ് വരുന്ന ബോണ്‍ മാരോ ശസ്ത്രക്രിയ എങ്ങിനെ നടത്തുമെന്നറിയാതെ കഴിയുകയാണ് മാതാപിതാക്കള്‍ . ഇതുവരെയുള്ള ചികിത്സയ്ക്കായി മാത്രം വന്‍ തുക ചെലവായിട്ടുണ്ട്. സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് പിതാവ് സെബാസ്റ്റ്യന്‍ ജോസഫുമായി ബന്ധപ്പെടാം: 055-7492952