കേരളത്തെ ആക്ഷേപിച്ചുള്ള ലേഖനം: ആര്‍ എസ് എസ് പ്രസിദ്ധീകരണത്തിന് നോട്ടീസ്

Posted on: December 22, 2015 2:46 pm | Last updated: December 23, 2015 at 12:42 pm

organiser-rssന്യൂഡല്‍ഹി: കേരളത്തെ ആക്ഷേപിച്ച് ലേഖനമെഴുതിയ സംഭവത്തില്‍ ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസറിന് കാരണം കാണിക്കല്‍ നോട്ടീസ്. കേരളത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നല്‍കിയ പരാതിയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നോട്ടീസ് അയച്ചത്.
ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ ബീഫ് വിളമ്പിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം എഴുതിയത്. കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിലാണ് കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ എഴുതിയത്. മുംബൈയില്‍ അധ്യാപകനും അഭിഭാഷകനുമായ എം സുരേന്ദ്രനാഥന്‍ എന്ന മലയാളിയുടെ പേരിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്.