നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് വധശിക്ഷ

Posted on: December 21, 2015 7:59 pm | Last updated: December 21, 2015 at 7:59 pm

capital punishmentന്യൂഡല്‍ഹി: ഹരിയാനയിലെ രോഹ്ത്തക്കില്‍ നേപ്പാളി യുവതി മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ. രോഹ്ത്തക്കിലെ വിചാരണക്കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികളില്‍ മറ്റൊരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ കേസ് ജുവൈനല്‍ കോടതിയുടെ പരിഗണനയിലാണ്.

2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സഹോദരിയോടൊപ്പം രോഹ്ത്തക്കില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതിയെ ഫെബ്രുവരി ഒന്നിന് കാണാതാകുകയായിരുന്നു. പിന്നീട് ഫെബ്രുവരി നാലിന് രോഹ്ത്തക്ക് – ഹിസാര്‍ ഹൈവേയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് വടിയും കോണ്ടവും കണ്ടെടുത്തതോടെയാണ് ക്രൂരമായ മാനഭംഗത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് തെളിയുന്നത്. സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.