നഗരത്തില്‍ ഹെല്‍മറ്റ് മോഷണം വ്യാപകം

Posted on: December 19, 2015 10:58 am | Last updated: December 19, 2015 at 10:58 am
SHARE

helmetകോഴിക്കോട്: നഗരത്തില്‍ നിര്‍ത്തിയിടുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഹെല്‍മറ്റ് നഷ്ടപ്പെടുന്നതായി പരാതി. ബീച്ച് പരിസരം, ഷോപ്പിംഗ് മാളുകള്‍, മിഠായി തെരുവ് എന്നിവിടങ്ങളില്‍ നിന്നുമായാണ് പ്രധാനമായും ഹെല്‍മറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് മോഷണം. ഹെല്‍മറ്റ് ഉള്ള വാഹനത്തിന് സമീപം മോഷ്ടാക്കള്‍ വാഹനം നിര്‍ത്തി പോയി അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ തിരിച്ചെത്തി തൊട്ടടുത്ത വാഹനത്തിലെ ഹെല്‍മെറ്റ് എടുത്ത് കടന്നുകളയുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു ശൃംഖല തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മോഷ്ടിക്കുന്ന ഹെല്‍മറ്റുകള്‍ വഴിയോരങ്ങളിലും മറ്റും ചുരുങ്ങിയ തുകക്ക് വില്‍പ്പനക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. ഹെല്‍മറ്റ് മോഷണം പോകുന്നത് സംബന്ധിച്ച് ആരും തന്നെ പോലീസില്‍ പരാതിപ്പെടാറില്ല. ഇതുകൊണ്ട് തന്നെ പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലും നടക്കുന്നില്ല.
നഗരത്തില്‍ പല ഭാഗത്തും പോലീസ് ക്യാമറകള്‍ സ്ഥാപിച്ചുണ്ടെങ്കിലും പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതും മോഷ്ടക്കാള്‍ക്ക് തുണയാകുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here