Connect with us

Kerala

കേരളത്തില്‍ ബിജെപി രാഷ്ട്രീയ തൊട്ടുകൂടായ്മ നേരിടുന്നു: പ്രധാനമന്ത്രി

Published

|

Last Updated

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി സദാശിവവും ചേര്‍ന്ന് സ്വീകരിക്കുന്നു

കൊച്ചി:തന്റെ കേരള സന്ദര്‍ശനം വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശബരിമല സന്ദരശനത്തോടെ ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കേരളത്തിലാണ് എറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. അര നൂറ്റൂണ്ടിനിടയില്‍ 200ഓളം പേരാണ് ഇവിടെ രാഷ്ട്രീയത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ടത്. ഇവര്‍ക്ക് മുന്നില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു. കേരളത്തില്‍ ബിജെപി രാഷ്ട്രീയമായി തൊട്ടുകൂടായ്മ നേരിടുകയാണെന്നും ഇവിടെ നേരിടുന്നത്ര പ്രതിസന്ധി പാര്‍ട്ടി ഒരിടത്തും നേരിടുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

pm at kochi 2

കേരളത്തില്‍ ജനങ്ങള്‍ മാറിച്ചിന്തിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടു. ഇതുവരെ ബിജെപി എത്ര വോട്ടിന് തോറ്റു എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇന്ന് സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ്. മലയാളി നഴ്‌സുമാരെ ഭീകരരുടെ കൈകളില്‍ നിന്നും രക്ഷപ്പെടുത്താനായത് നേട്ടമായെന്ന് മോഡി ചൂണ്ടിക്കാട്ടി.

വൈകീട്ട് നാലേകാലോടെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗം തേക്കിന്‍കാട് മൈതാനത്തെ ബിജെപി സമ്മേളന നഗരിയിലെത്തി. പ്രധാന്യൂമന്ത്രി ആയതിന് ശേഷം മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.

mod at chn 2015

വൈകിട്ട് 4.10ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ വ്യോമസേനാ താവളമായ ഐ എന്‍ എസ് ഗരുഡയില്‍ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്. വൈകീട്ട് 5ന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബി ജെ പി പൊതുയോഗത്തില്‍ സംസാരിക്കും. തൃശൂരിലെ പരിപാടിക്കു ശേഷം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് മടങ്ങും. 07.15നാണ് താമസസ്ഥലമായ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറിലെത്തുക.

നാളെ രാവിലെ 8.50ന് ഹോട്ടലില്‍ നിന്നും നാവികത്താവളത്തിലേക്ക് തിരിക്കുന്ന പ്രധാന മന്ത്രി 9 മണിക്ക് മുന്നൂ സേനകളും സംയുക്തമായി നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9.15ന് ഹെലിക്കോപ്റ്ററില്‍ വിമാന്യൂ വാഹിനിയായ ഐ എന്‍ എസ് വിക്രമാദിത്യയിലേക്ക് പുറപ്പെടും. 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ ഐ എന്‍ സ് വിക്രമാദിത്യയില്‍ സേനാമേധാവികളുടെയും പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംയുക്തയോഗത്തില്‍ പങ്കെടുക്കും. ഇതിനു ശേഷം ഇവിടെ നിന്നും 1.25ന് ഹെലിക്കോപ്റ്ററില്‍ നാവികത്താവളത്തിലേക്ക് പുറപ്പെടും. 1.45ന് മറ്റൊരു ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് പുറപ്പെടും. വൈകീട്ട് മൂന്നിന് കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശിവഗിരി സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരം വ്യോമസേന്യൂ താവളത്തില്‍ നിന്നും വൈകിട്ട് 05.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Latest