Connect with us

Wayanad

റിസോഴ്‌സ് അധ്യാപകര്‍ക്ക് അവഗണന

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന ഐ ഇ ഡി എസ് എസ് (ഇന്റ ഗ്രേറ്റഡ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍സ് അറ്റ് സെക്കന്‍ഡറി സ്‌റ്റേജ്) റിസോഴ്‌സ് അധ്യാപകര്‍ അവഗണന നേരിടുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കാന്‍ എഴുന്നൂറോളം അധ്യാപകരാണ് ഈ രംഗത്ത് സേവനം ചെയ്യുന്നത്.10ഉം 15ഉം വര്‍ഷത്തോളം ജോലി ചെയ്യുന്നവരും ചലന വൈകല്യമുള്ളവരും വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളും ഇതില്‍പ്പെടുന്നു.
പൂര്‍ണമായും കേന്ദ്ര സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഐ ഇ ഡി എസ് എസ് സ്‌കീമിലെ റിസോഴ്‌സ് അധ്യാപകര്‍ക്ക് ജോലി സ്ഥിരതയും മറ്റ് സേവന വേതവൃന ആനുകൂല്ലയങ്ങലും നല്‍കുന്നത്് സംസ്ഥാന സര്‍ക്കാറിന് യാതൊരു സാമ്പത്തിക ബാധ്യതയും വരുന്നില്ല.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ റിസോഴ്‌സ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ മറ്റ് അധ്യാപകരുടേത് പോലെയാവണമെന്ന് പ്രത്യേകം ശിപാര്‍ശയുള്ളതാണ്. ജയരാജന്‍ കമ്മീഷന്‍ പ്രകാരം സ്‌പെഷ്യല്‍സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്നുള്ള ശിപാര്‍ശ ഗവ നടപ്പിലാക്കുമ്പോഴും പൊതുവിദ്യാലയങ്ങളഴില്‍ ജോലി ചെയ്യുന്ന റിസോഴ്‌സ് അധ്യാപകര്‍ അവഗണിക്കപ്പെടുകയാണെന്നാണ് ആരോപണമുയരുന്നത്.സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചതകാല സമരപരിപാടികള്‍ക്ക് തയ്യാറെടക്കുകയാണ് റിസോഴ്‌സ് അധ്യാപകര്‍.

 

Latest