സെന്‍സെക്‌സ് 208 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: December 11, 2015 6:59 pm | Last updated: December 11, 2015 at 6:59 pm

sensexമുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 207.89 പോയിന്റ് താഴ്ന്ന് 25,044.43ലും നിഫ്റ്റി 72.85 പോയിന്റ് നഷ്ടത്തില്‍ 7610.45ലുമാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക് ഓഹരികളിലെ നഷ്ടമാണ് സൂചികകളെ ദോഷകരമായി ബാധിച്ചത്.

988 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1661 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, സിപ്ല, ഇന്‍ഫോസിസ്,ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.