പ്രിന്‍സിപ്പല്‍ പര്‍ദ ഊരാന്‍ പറഞ്ഞു, അല്ലെങ്കില്‍ ശാപമുണ്ടാകും…

റീഡ്'ഒൗട്ട്'
Posted on: December 9, 2015 5:23 pm | Last updated: November 27, 2016 at 10:56 pm

pardaഞാന്‍, കദീജ നിശാന്‍, പ്രൊവിഡന്‍സ് വിമണ്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് . 20/11/2015 വെള്ളിയാഴ്ച പര്‍ദ്ദ ധരിച്ച് കാമ്പസിലെത്തിയ എനിക്കുണ്ടായ അനുഭവം വിവരിക്കാനാണ് ഇതെഴുതുന്നത്. ഓഡിറ്റോറിയത്തില്‍ അസംബ്ലി ഉണ്ടെന്ന അറിയിപ്പ് കേട്ടാണ് കാമ്പസിന്റെ ഗേറ്റ് കടന്നത്. വെപ്രാളത്തില്‍ പര്‍ദ്ദ ഊരിവെക്കാതെ ഓടി ഓഡിറ്റോറിയത്തില്‍ എത്തി. പുറകിലെ സീറ്റിലാണ് ഇരുന്നിരുന്നത്. ശബ്ദം വ്യക്തമല്ലാത്തത് കാരണം പുറകിലേക്ക് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. കണ്ണടച്ച് എന്തോ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ (സിസ്റ്റര്‍) മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും വ്യക്തമല്ലാത്തതിനാല്‍ ഞാനടക്കം ഭൂരിഭാഗം കുട്ടികളും കണ്ണടച്ചിരുന്നില്ല. അസംബ്ലി അവസാനിച്ചപ്പോള്‍ പുറകില്‍ ബഹളംവെച്ച കുട്ടികള്‍ മുന്നിലേക്ക് വരണമെന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു.ബഹളം വെച്ചിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ മുന്നിലേക്ക് പോയില്ല .ഞങ്ങളുടെ അടുത്തേക്ക് (പിന്നിലേക്ക്) വന്ന പ്രിന്‍സിപ്പാള്‍ മൂന്ന് കുട്ടികളെ എഴുന്നേല്‍പിച്ച് നിര്‍ത്തി.പെട്ടെന്നാണ് ഞാന്‍ പര്‍ദ്ദ ധരിച്ചത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. നീയെന്താ ഈ വേഷത്തില്‍ എന്നുപറഞ്ഞ് എന്നെയും എഴുന്നേല്‍പിച്ച് നിര്‍ത്തി. പര്‍ദ്ദ മാറി വരാന്‍ ആവശ്യപ്പെട്ടു. പര്‍ദ്ദ മാറ്റി ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ എന്നോട് പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് വരാന്‍ പറഞ്ഞു.

കടപ്പാട്: മീഡിയവണ്‍ ടിവി