അധികാരികളെ ഭയക്കുന്ന ഉദ്യോഗസ്ഥരെ പരോക്ഷമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Posted on: December 9, 2015 9:17 am | Last updated: December 9, 2015 at 12:00 pm

jacob-thomasകോഴിക്കോട്: അഴിമതി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനേയും അധികാരികളെ ഭയക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പരോക്ഷമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അഴിമതിക്ക് കളമൊരുക്കുന്നത് അധികാരമാണെങ്കിലും വളമായി മാറുന്നത് ഭയമല്ലേ എന്ന് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇതിനു മുമ്പും അദ്ദേഹം സര്‍ക്കാരിനെതിരെ മുനവെച്ച് പോസ്റ്റുകള്‍ ഇട്ടിരുന്നു.

JAC-T-FB

 

ഇന്ന് ലോക അഴിമതി വിരുദ്ധ ദിനമാണ്. സര്‍ക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് നടപടിവേണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബാര്‍കോഴ വിധിയെ അനുകൂലിച്ചും ഫ് ളാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും അദ്ദേഹം നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെതിരെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.