ദോഹ എക്‌സിബിഷന്‍ സെന്ററില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി

Posted on: December 8, 2015 8:08 pm | Last updated: December 8, 2015 at 8:34 pm
SHARE

doha parkingദോഹ: ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി. ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് ഖത്വര്‍ റിയാലും പിന്നീടുള്ള മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓരോ മണിക്കൂറിനും അഞ്ച് ഖത്വര്‍ റിയാലും അതുകഴിഞ്ഞുള്ള ഓരോ മണിക്കൂറിനും പത്ത് ഖത്വര്‍ റിയാലുമാണ് നിരക്ക്. ഹ്രസ്വകാല പാര്‍ക്കിംഗിന്റെ പരമാവധി നിരക്ക് 150 ഖത്വര്‍ റിയാലാണ്. ടിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ 150 ഖത്വര്‍ റിയാല്‍ അടക്കണം.
മൊത്തം 2800 പാര്‍ക്കിംഗ് സ്‌പേസ് ആണുള്ളത്. വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും പ്രാദേശിക ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും മാസനിരക്കിലോ ഹ്രസ്വകാല നിരക്കിലോ വാടകക്കും നല്‍കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ഇത് അനുവദിക്കുക.