ഇസ്‌റാഈല്‍ സൈനിക കോടതി 15 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു

Posted on: December 8, 2015 5:35 am | Last updated: December 7, 2015 at 11:38 pm

resizedimg544015ജറൂസലം: ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയും പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍(പി എഫ് എല്‍ പി) എം പിയുമായ ഖാലിദ ജരാറിനെ ഇസ്‌റാഈല്‍ സൈനിക കോടതി 15 മാസത്തേക്ക് ജയിലിലടച്ചു. ഇസ്‌റാഈലിനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ഏപ്രിലിലാണ് ഇവരെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്. യാത്രാ നിരോധം ലംഘിക്കുകയെന്ന കുറ്റവും ഇവര്‍ക്കെതിരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കാലയളവ് അവരുടെ ജയില്‍ ശിക്ഷാ കാലാവധിയായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പി എഫ് എല്‍ പി പാര്‍ട്ടിയെ ഇസ്‌റാഈല്‍ സര്‍ക്കാര്‍ തീവ്രവാദി സംഘടനയായാണ് പരിഗണിക്കുന്നത്. ഇസ്‌റാഈല്‍ കോടതി നടപടിയെ ഫലസ്തീന്‍ ജയില്‍വകുപ്പ് മന്ത്രി ഇസ്സ ഖരാഖെ അപലപിച്ചു. കാടത്തവും നീതീകരിക്കാനാകാത്തതുമാണ് കോടതി നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ എം പിക്ക്