മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തനം:വിളംബര റാലി 11ന് കാസര്‍കോട്ട്

Posted on: December 8, 2015 5:03 am | Last updated: December 7, 2015 at 11:03 pm
SHARE

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തനത്തിനിന് വിളംബരമോതി സംഘടിപ്പിക്കുന്ന തിരുപ്പിറവി അറിയിച്ചുകൊണ്ടുള്ള വിളംബര റാലി ഡിസംബര്‍ 11ന് കാസര്‍കോട്ട് നടക്കും.
വിളംബര ഘോഷയാത്രയില്‍ മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികളും ഉസ്താദുമാരും സംഘടനാ സ്ഥാപന നേതാക്കളും അണിനിരക്കും.
പുലിക്കുന്നില്‍ നിന്നാരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. റാലിയെ എസ് വൈ എസ് കര്‍ണാടക സ്‌റ്റേറ്റ് സെക്രട്ടറി അബ്ദുറശീദ് സൈനി കാമില്‍ സഖാഫി അഭിസംബോധന ചെയ്യും.
ഘോഷയാത്രയുടെ വിജയത്തിനായി കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് സംഘാടകസമിതി രൂപവത്കരിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ചെയര്‍.), അബൂബക്കര്‍ ബാങ്കോട്, ശാഫി ഹാജി, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന്, പി ഇ താജുദ്ദീന്‍ (വൈസ് ചെയര്‍.), ഹാരിസ് നെല്ലിക്കുന്ന് (ജന.കണ്‍.), ഖലീല്‍ തളങ്കര, ഹാരിസ് തളങ്കര, അശ്‌റഫ് തെരുവത്ത് (ജോ.കണ്‍.), സുലൈമാന്‍ ഹാജി (ട്രഷറര്‍). ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവത്കരണ യോഗം മുഹിമ്മാത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുല്ല ഹാജി തുരുത്തി, ഹാരിസ് നെല്ലിക്കുന്ന്, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here