Connect with us

National

ഇന്ത്യന്‍ സാങ്കേതിക വിദ്യയെ പരിഹസിച്ച് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാങ്കേതികവിദ്യയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ടെലിവിഷന്‍ അഭിമുഖം. ഇന്ത്യയുടെ “വൃത്തികെട്ട സാങ്കേതികവിദ്യ”ക്ക് പകരം യു എസ് അവര്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പരിഹാസം. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്ത പാരീസ് ഉച്ചകോടിക്ക് ശേഷമാണ് ഒബാമയുടെ ഇന്ത്യയെ പരിഹസിച്ചുകൊണ്ടുള്ള അഭിമുഖം പുറത്തുവന്നത്. “കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമല്ല ലോകരാജ്യങ്ങള്‍ പാരീസില്‍ എത്തിയത്. ഇന്ത്യയുടെ വികസനത്തെ സഹായിക്കാന്‍ കൂടിയാണ്. ഇന്ത്യയെ സഹായിക്കുക എന്നത് ഞങ്ങളുടെ താത്പര്യമാണ്. അവര്‍ ഒരിക്കലും മതി എന്നു പറയില്ല. നമുക്കുള്ളതു പോലെ അവര്‍ക്ക് കാറും റെഫ്രിജറേറ്ററും എയര്‍ക്കണ്ടീഷനറുമൊക്കെ വേണം. നിങ്ങളോട് ഞങ്ങള്‍ക്ക് പറയാന്‍ ഒന്നേയുള്ളു. നിങ്ങളുടെ വൃത്തികെട്ട സാങ്കേതിക വിദ്യക്ക് പകരം ഞങ്ങള്‍ തരാം. ശരിയായ രീതിയില്‍ അവ ഉപയോഗിക്കാന്‍ നോക്കൂ. അനുകമ്പയുടെ പേരിലൊന്നുമല്ല ഇതൊന്നും കൊടുക്കുന്നത്. അവര്‍ക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റില്ല എന്ന റിയാവുന്നതുകൊണ്ടാണ്. പുറത്തുവിടുന്ന കാര്‍ബണെയും ആഗോളതാപനത്തെയും പ്രതിരോധിക്കാനുള്ള മതില്‍ നിര്‍മിക്കാന്‍ അവര്‍ക്കാകില്ലല്ലോ”- ഒബാമ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആഗോള താപനത്തിന്റെ ഇരയാണെന്നും രാജ്യത്തിന് കാലാവസ്ഥാ നീതി ലഭ്യമാക്കണമെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവരികായായിരുന്നു. വികസിത രാജ്യങ്ങളില്‍ നിന്ന് പരിസ്ഥിതി സൗഹാര്‍ദമായ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചും മോദി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Latest