റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ചിനകം പൂര്‍ത്തിയാക്കും

Posted on: December 4, 2015 6:00 am | Last updated: December 4, 2015 at 12:36 am

rationcard-keralaതിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ വിതരണം മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
കാര്‍ഡ് തയ്യാറാകുന്ന ക്രമത്തില്‍ വിതരണം ചെയ്യും. പുതിയ കാര്‍ഡുകള്‍ ഭക്ഷ്യ സുരക്ഷാ നിയപ്രകാരം പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളിലായിരിക്കും നല്‍കുക. നിലവിലുള്ള ബി പി എല്‍, എപിഎല്‍ വിഭാഗത്തിലായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ കാര്‍ഡ് കൈയില്‍ കിട്ടുന്നതുവരെ പഴയതിന് കാലാവധിയുണ്ടയിരിക്കും.
യൂ ഡി എഫ് സര്‍ക്കാര്‍ 200ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്. 39 പഞ്ചായത്തുകളില്‍ മാത്രമേ ഇനി ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ ബാക്കിയുള്ളൂ. ആവശ്യമനുസരിച്ച് പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. വലിയ പഞ്ചായത്തുകളില്‍ ഒന്നിലധികം ഔട്ടലെറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സീസണില്‍ സംഭരിച്ച നെല്ലിന് കിലോക്ക് 21.50 രൂപ നിരക്കില്‍ അനുവദിക്കും. നേരത്തെ 19 രൂപക്ക് നെല്ലു നല്‍കിയ കര്‍ഷകര്‍ക്കു ബാക്കി തുകകൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.