സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

Posted on: December 1, 2015 1:48 am | Last updated: November 30, 2015 at 11:49 pm
SHARE

aidsകണ്ണൂര്‍ :സംസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍. ആദ്യകാലങ്ങളിലെ എച്ച് ഐ വി ബാധിതരുടെ കണക്കുകള്‍ അപേക്ഷിച്ച് ഇന്ന് പുതുതായി ഉണ്ടാകുന്ന എച്ച് ഐ വി ബാധിതരുടെ എണ്ണം 35 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എച്ച് ഐ വി സ്ഥിതി വിവര കണക്ക് പ്രകാരം 2005 ല്‍ എയ്ഡ്‌സ് കൊണ്ടുള്ള മരണം 22.4 ലക്ഷമായിരുന്നു. ഇത് 2014ല്‍ എ ആര്‍ ടി ചികിത്സയുടെ ഫലമായി 12 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 73 ശതമാനം എച്ച് ഐ വി അണുബാധിതരായ അമ്മമാര്‍ക്ക് കുഞ്ഞിലേക്കുള്ള പകര്‍ച്ച തടയുവാന്‍ സാധിച്ചു. 2005 മുതല്‍ 2015 വരെയുള്ള കണക്ക് നോക്കിയാല്‍ എച്ച് ഐ വി അണുബാധയുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. 2005ല്‍ 8,094 പുരുഷനും 22,502 സ്ത്രീകളുമായി ആകെ 30,596 പേരെ എച്ച് ഐ വി പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ സ്ത്രീകളില്‍ 1157ഉം പുരുഷന്മാരില്‍ 1476 ഉം പേര്‍ക്ക് എച്ച ഐ വി അണുബാധയുള്ളതായി കണ്ടെത്തി. എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ട് 2010 ലെ കണക്ക് പ്രകാരം 940 സ്ത്രീകളിലും 1402 പുരുഷന്മാരിലുമായി ആകെ 2342 പേര്‍ക്കാണ് എച്ച് ഐ വി അണുബാധയുണ്ടായിരുന്നത്. ഇതില്‍ നിന്ന് ഈ വര്‍ഷം വളരെ വലിയ തോതില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുകയാണെന്നാണ് വിവിധ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് എച്ച് ഐ വി അണുബാധിതരില്‍ 39 ശതമാനം സ്ത്രീകളാണ്. ഏഴ് ശതമാനം കുട്ടികളും. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2014 ലെ കണക്ക് പ്രകാരം രാജ്യത്ത് 20.88 ലക്ഷം എച്ച് ഐ വി അണുബാധിതരുണ്ട്. ഇവരില്‍ 83 ശതമാനം 15നും 49നുമിടയില്‍ പ്രായമുള്ളവരാണ്. കേരളത്തില്‍ 27604 എച്ച് ഐ വി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 0.12 ശതമാനമാണ് പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ അണുബാധയുള്ളത്. 2007ലാണ് എച്ച് ഐ വി അണുബാധയുള്ള കൂടുതല്‍ പേരെ കണ്ടെത്തിയത്. 39,609 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ 1,725 സ്ത്രീകളിലും 2,247 പുരുഷന്മാരിലും എച്ച് ഐ വി അണുബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here