പാരീസില്‍ മോദി-ഷരീഫ് കൂടിക്കാഴ്ച്ച

Posted on: November 30, 2015 7:47 pm | Last updated: December 1, 2015 at 11:04 am
SHARE

modi-shareefപാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് ഇരുവരും ഹസ്തദാനം നടത്തിയത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണു പോംവഴിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞതിനു പിന്നാലെയാണ് മോദിയും ഷെരീഫും ഹസ്തദാനം നടത്തിയത്.