മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി

Posted on: November 30, 2015 7:44 pm | Last updated: November 30, 2015 at 7:44 pm
SHARE

maoismമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് പോലീസുമായി ഏറ്റുമുട്ടിയത് മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നു പോലീസ്. ഇവര്‍ക്കെതിരേ പോലീസ് യുഎപിഎ നിയമപ്രകാരം കേസ് ചുമത്തി. വിക്രം ഗൗഡ, രജിത, സോമന്‍, പ്രഭ എന്നിവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയത്.

ഞായറാഴ്ച മണ്ണാര്‍ക്കാട് അമ്പലപ്പാറ കോളനിയില്‍ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഇരുസംഘവും തമ്മില്‍ വെടിവെപ്പും നടന്നിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.