വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Posted on: November 30, 2015 6:39 pm | Last updated: November 30, 2015 at 6:39 pm

oommenchandiതിരുവനന്തപുരം: വര്‍ഗീയ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനാണ് നൗഷാദ് ശ്രമിച്ചത്. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ ആളാണ് നൗഷാദ്. വെള്ളാപ്പള്ളിയുടെ പരാമര്‍ശം വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്കിടെയാണ് ആലുവയില്‍ വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്. കോഴിക്കോട് ഓടയില്‍ വീണ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദ് മുസ്ലിമായതിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.