ആര്യാടനും ഗണേഷിനും വേണുഗോപാലിനും കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

Posted on: November 30, 2015 6:24 pm | Last updated: December 1, 2015 at 9:34 am
SHARE

biju radhakrishnanകൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദിനും ഗണേഷ് കുമാറിനും കെ സി വേണുഗോപാലിനും കോഴ നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. ടീം സോളാര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടിയായിരുന്നു ഇത്. വേണുഗോപാലിന്റെ ഡ്രൈവര്‍ നാഗരാജന്റെ പക്കലാണ് പണം നല്‍കിയത്. ആദ്യ തവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവുമാണ് നല്‍കിയത്. എന്നാല്‍ സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹവുമായി തെറ്റി. തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും തന്നില്ലെന്നും ബിജു രാധാകൃഷ്ണന്‍  സോളാര്‍ കമ്മീഷന് മൊഴി നല്‍കി.

വനം വകുപ്പില്‍ സോളാര്‍ വേലിക്കായാണ് ഗണേഷ് കുമാറിന് 40 ലക്ഷം രൂപ നല്‍കിയത്. സരിതക്ക് ഗണേഷുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. സോളാര്‍ മാര്‍ട്ടുകളുടെ ഉദ്ഘാടനത്തിന് മന്ത്രിമാരെ എത്തിക്കുന്നതിനും കോഴ നല്‍കിയിരുന്നതായി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.