അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

Posted on: November 30, 2015 5:57 pm | Last updated: November 30, 2015 at 5:57 pm
SHARE

oiccജിദ്ദ . വായന സംസ്‌കാരത്തിന്റെ മൂല്യ നഷ്ടത്തെ തടഞ്ഞു നിര്‍ത്തി സംസ്‌കാര സമ്പന്നമായ ഒരു തലമുറയെ സൃഷ്ടിക്കുമെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും സമീക്ഷ പ്രസിഡണ്ടുമായ ഗോപി നെടുങ്ങാടി പറഞ്ഞു , ഒ.ഐ.സി.സി ശറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മഹാത്മാ ഗാന്ധിയും നെഹ്‌റുവും അടക്കം ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ നേതാക്കള്‍ വായനയെ സ്‌നേഹിച്ചവരും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച വ്യക്തികളും ആയിരുന്നു എന്നും , വായനയിലൂടെയും നേരിട്ടും അവര്‍ ലോകത്തെ മനസ്സിലാക്കിയതിന്റെ ഫലമാണ് ആധുനിക ഇന്ത്യയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .

ഇതോടപ്പം നടന്ന ഭരണഘടനാ ദിനാചരണ പരിപാടി ജിദ്ദ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പോലും അവഗണിക്കുന്നവരാണ് ഇന്ന് അതിന്റെ ഔദ്യോഗിക കാവലാളുകള്‍. ഇത് മനസിലാക്കി കണ്ണും കാതും തുറന്നു ഭരണഘടന മുല്ല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കണമെന്നും മുനീര്‍ പറഞ്ഞു.

ശരഫിയ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് കൊടശ്ശേരി അധ്യക്ഷത വഹിച്ചു ജിദ്ദയിലെ സാംസ്‌കാരിക, സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിന്നും അബു ഇരിങ്ങാട്ടിരി, അഷ്‌റഫ് നീലാമ്പ്ര, സി.കെ ശാക്കിര്‍, എഞ്ചിനീയര്‍ ഇഖ്ബാല്‍ പൊക്കുന്നു,ബഷീര്‍ തൊട്ടിയന്‍ , ജാഫറലി പാലക്കോട്, തലാല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാനവാസ് തലാപ്പില്‍, അബ്ദുല്‍ റഹീം ഇസ്മായീല്‍, താഹിര്‍ ആമയൂര്‍, സമദ് കിനാശ്ശേരി, സലാം പേരുവഴി, ബഷീര്‍ പരുത്തിക്കുന്നന്‍ , സൃതസേനന്‍ കളരിക്കല്‍, തക്ബീര്‍ പന്തളം തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി .

LEAVE A REPLY

Please enter your comment!
Please enter your name here