വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

Posted on: November 30, 2015 12:51 pm | Last updated: November 30, 2015 at 7:22 pm

vs-vellappallyതിരുവനന്തപുരം: മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിനെ വര്‍ഗീയ വല്‍ക്കരിച്ച് സംസാരിച്ച വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവന നിഷ്ഠൂരവും അത്യന്തം നീചവുമാണ്. എത്രയും വേഗം വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി എസ് ആവശ്യപ്പെട്ടു.

നൗഷാദ് മുസ്‌ലിം ആയതിനാലാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.