ബി ജെ പി പിന്തുണയോടെ നേടിയ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ മുസ്‌ലിം ലീഗ് നിര്‍ദേശം

Posted on: November 30, 2015 11:00 am | Last updated: November 30, 2015 at 11:00 am
SHARE

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പിന്തുണയോടെ വിജയിച്ച മുസ്‌ലിം ലീഗിലെ ജനപ്രതിനിധികള്‍ തല്‍സ്ഥാനങ്ങള്‍ ഉടന്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം നിര്‍ദേശിച്ചു. വര്‍ഗീയപ്രസ്ഥാനമായ ബി ജെ പിയുമായി ഒരു ബാന്ധവവും ഇല്ലാത്ത പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. രാജ്യത്തിന്റെ മഹിതമായ പാരമ്പര്യവും സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘടനകള്‍ക്ക് ശക്തിപകരുന്ന ബി ജെ പിയുടെ നയം എല്ലാക്കാലത്തും മുസ്‌ലിം ലീഗ് എതിര്‍ത്തുപോന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വജിയപ്പിച്ച പ്രബുദ്ധരായ ജനങ്ങളോടുള്ള കടമ നിറവേറ്റി നാടിന്റെ സമഗ്രവികസനത്തിന് പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗിലെ ജനപ്രതിനിധികള്‍ പ്രതിജ്ഞാബദ്ധരാണ്. ബി ജെ പി പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് മുസ്‌ലിം ലീഗിന്റെ മതേതരത്വ, ജനവാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാട്ടണമെന്നും പി പിഎ കരീം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here