മന്ത്രി ബാബുവിന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Posted on: November 30, 2015 11:14 am | Last updated: November 30, 2015 at 6:25 pm
SHARE

niyamasabha-prathishedhamതിരുവനന്തപുരം: മന്ത്രി കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം. മന്ത്രിയെ പുറത്താക്കി കേസെടുക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയിലെ ആദ്യ ചോദ്യം മന്ത്രി ബാബുവിനോടായാരുന്നു. അദ്ദേഹം മറുപടി പറയുന്നതിനിടെ പ്രതിപക്ഷം ബഹളംവെക്കുകയും നടുത്തളത്തിലിറങ്ങുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബാര്‍കോഴ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി. അടിയന്തരപ്രമേയം ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് അടിയന്തരപ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here