മുഖ്യമന്ത്രിക്കെതിരെ ഡിജിപി ജേക്കബ് തോമസ് നിയമ നടപടിക്കൊരുങ്ങുന്നു

Posted on: November 30, 2015 8:49 am | Last updated: November 30, 2015 at 6:14 pm
SHARE

oommenchandy-jacob thomasതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിജിപി ജേക്കബ് തോമസ് നിയമനടപടിക്കൊരുങ്ങുന്നു. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് അറിയിച്ച് ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന് കത്തയച്ചു. കത്ത് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറി കത്തിനെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. നാല് ദിവസം മുന്‍പാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ കത്ത് നല്‍കയതെന്നാണ് റിപ്പോര്‍ട്ട്.

ഡിജിപി നിയമനടപടിയിലേക്ക് നീങ്ങുകയാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നത ഉദ്യോഗസ്ഥന്‍ കോടതിയെ സമീക്കുകയെന്ന സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ നടപടിക്ക് വഴിയൊരുങ്ങും. ഫ്ളാറ്റ്‌ വിഷയത്തില്‍ അഴിമതിരഹിതമായി പ്രവര്‍ത്തിച്ചതിന് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കണമെന്നതാണ് ജേക്കബ് തോമസിന്റെ ആവശ്യം.തന്നെ തരംതാഴ്ത്തി സ്ഥലം മാറ്റിയെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here