ഓണ്‍ലൈന്‍ പെണ്‍വാണിഭം: വന്ദനയെ കുടുക്കിയത് മുബീന

Posted on: November 30, 2015 12:20 am | Last updated: November 30, 2015 at 12:20 am
SHARE

online sex maphiaതിരുവനന്തപുരം: കഴിഞ്ഞ ദിവസം മുബീനക്കൊപ്പം അറസ്റ്റിലായ വന്ദന എന്ന യുവതിയെ പെ ണ്‍വാണിഭ സംഘം കുടുക്കിയതാണെന്ന് പോലീസ് പറയുന്നു. തലസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഡിപ്ലോമ പഠിക്കാന്‍ എത്തിയ വന്ദനയെ മുബീന സമര്‍ഥമായി വലയിലാക്കുകയായിരുന്നു. മോഡലിംഗ് എന്ന മോഹം കുത്തിനിറച്ചാണ് ചതിയില്‍പ്പെടുത്തിയത്. ചില ടി വി സീരിയലുകളില്‍ അഭിനയിച്ച മുബീന മോഡലാക്കാമെന്ന വ്യാജേന വന്ദനയെ വശീകരിക്കുകയായിരുന്നു. ഈ വാഗ്ദാനത്തില്‍ ആദ്യം വീഴാതിരുന്ന വന്ദനയെ പിന്നീട് ആവര്‍ത്തിച്ച് പറഞ്ഞ് മോഹം ജനിപ്പിച്ചു. രശ്മി ആര്‍ നായരെ ചൂണ്ടിക്കാട്ടിയായിരുന്നു കെണിയൊരുക്കിയത്. തുടര്‍ന്ന് മുബീനയും ഭര്‍ത്താവായ ആഷിഖും വാടകക്ക് താമസിച്ചിരുന്ന ഫഌറ്റില്‍ വന്ദനയെ കൂട്ടിക്കൊണ്ടുവന്ന ശേഷം ചിലര്‍ക്ക് കാഴ്ചവെക്കുകയായിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ അച്ചായന്‍ എന്ന ജോഷി എണ്ണിയാലൊടുങ്ങാത്ത പെണ്‍വാണിഭ കേസുകളിലെ പ്രതിയാണ്. പെ ണ്‍കുട്ടികളെ കേരളത്തില്‍ നിന്ന് എത്തിച്ചിരുന്നതിന് ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കിട്ടുന്ന പണം ഇയാള്‍ ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനാണ്. ആദ്യം വഴങ്ങാതിരുന്ന വന്ദനയെ മുബീനയും ഭര്‍ത്താവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് ഇടപാടിന് പ്രേരിപ്പിച്ചത്. കെണിയില്‍ പെട്ട വന്ദനയെ പിന്നെ പലര്‍ക്കായി മുബീനയും ഭര്‍ത്താവും കാഴ്ച വെച്ചു. കമ്പ്യൂട്ടര്‍ ഡിപ്ലോമ പഠിക്കാനെത്തിയ വന്ദ പഠനശേഷം തിരുവനന്തപുരത്ത് തന്നെ ജോലിചെയ്യുകയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്. പെണ്‍വാണിഭത്തിലൂടെ ലഭിക്കുന്ന പണം ശമ്പളം എന്ന പേരില്‍ വീട്ടിലേക്ക് അയച്ചു. ‘ഓപറേഷന്‍ ബിഗ് ഡാഡി’യുടെ ഭാഗമായി പിടികൂടാനുള്ള ശ്രമത്തിനിടെ മുബീനയും വന്ദനയുമാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പിന്നീട് ഇവരെ തമിഴ്‌നാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.
കുപ്രസിദ്ധ പെണ്‍വാണിഭ ഇടപാടുകാരിയായ താത്തയുടെ മകളാണ് മുബീനയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്റെ മാതാവിനെ പോലെ സമര്‍ഥമായാണ് മുബീന പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നത്. ഉമ്മയുടെ വഴിയേയാണ് മുബീന വാണിഭരംഗത്ത് എത്തുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ താത്ത പെണ്‍വാണിഭവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ്. താത്തയാണ് നെടുമ്പാശ്ശേരിയിലെ പോലീസ് ഓപറേഷനിടെ പോലീസുകാരെ വെട്ടിച്ചുകടന്ന മുബീനയെയും വന്ദനെയെയും തമിഴ്‌നാട്ടിലെ കുളച്ചലില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. താത്ത ഒളിവിലാണ്.
പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഉമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ചെറുപ്പക്കാരോടൊപ്പം പോയതെന്നും പ്രതിഫല കാര്യങ്ങള്‍ ഉമ്മയാണ് തീരുമാനിച്ചിരുന്നതെന്നും മുബീന പോലീസിനോട് പറഞ്ഞിട്ടുണ്ട്. രശ്മിയെ നേരത്തെ പരിചയമില്ലായിരുന്നുവെന്നും മുബീന പോലീസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here