Connect with us

Sports

ചെല്‍സിക്കും യുനൈറ്റഡിനും സമനിലക്കുരുക്ക്

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകളായ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും സമനിലക്കുരുക്ക്. ചെല്‍സിയെ ടോട്ടനം ഹോട്‌സ്പര്‍ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ യുനൈറ്റഡ് 1-1ന് ലിസസ്റ്റര്‍ സിറ്റിയോടെ സമനില വഴങ്ങി. വെസ്റ്റ്ഹാം യുനൈറ്റഡ്- വെസ്റ്റ് ബ്രോംവിച് മത്സരവും 1-1ന് സമനിലയില്‍ അവസാനിച്ചു.
സമനിലയോടെ ചെല്‍സി പോയിന്റു പട്ടികയില്‍ പതിനാലാം സ്ഥാനത്തേക്ക് കയറി. സൂപ്പര്‍ താരം ഡിഗോ കോസ്റ്റയെ പുറത്തിരുത്തിയാണ് ചെല്‍സി കളിക്കാനിറങ്ങിയത്. സീസണിലെ മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ചെല്‍സി മികച്ച മത്സരമാണ് പുറത്തെടുത്തത്. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണാനായില്ല.
തുടര്‍ച്ചയായ പതിനൊന്നാമത്തെ മത്സരത്തിലും ഗോള്‍ നേടി ജെയ്മി വാര്‍ഡി ചരിത്രം കുറിച്ച ലിസസ്റ്റര്‍ സിറ്റി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. സമനിലയോടെ, ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ഒന്നാമതെത്താനുള്ള അവസരം ഇരു ടീമുകള്‍ക്കും നഷ്ടമായി.
24ാം മിനുട്ടില്‍ വാര്‍ഡിയിലൂടെ ലിസസ്റ്ററാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഷെയ്ന്‍സ്റ്റീനര്‍ മത്സരം സമനില നേടിയെടുക്കുകയായിരുന്നു.

ചരിത്രം തിരുത്തി വാര്‍ഡി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ലെസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജെയ്മി വാര്‍ഡി. തുടര്‍ച്ചയായ പതിനൊന്ന് മത്സരങ്ങളിലും സ്‌കോര്‍ ചെയ്താണ് വാര്‍ഡി റെക്കോര്‍ഡിട്ടത്. മത്സരത്തിന്റെ 24ാം മിനുട്ടിലായിരുന്നു ചരിത്ര ഗോളിന്റെ പിറവി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വാന്‍നിസ്റ്റര്‍ റൂയിയുടെ റെക്കോര്‍ഡാണ് വാര്‍ഡി തകര്‍ത്തത്.
കഴിഞ്ഞ ആഴ്ച ന്യൂകാസിലിനെതിരെ നേടിയ ഗോളിലൂടെ വാര്‍ഡി വാന്‍നിസ്റ്റര്‍ റൂയിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. 2003 സീസണിലാണ് മാഞ്ചസ്റ്റര്‍ താരമായ വാന്‍നിസ്റ്റര്‍ റൂയി തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായതും വാര്‍ഡി തന്നെ.

Latest