വെള്ളാപ്പള്ളിക്കെതിരെ ഓട്ടോ തൊഴിലാളികളുടെ പ്രകടനം

Posted on: November 29, 2015 6:47 pm | Last updated: November 30, 2015 at 7:05 am

vellappally-natesanകോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കോഴിക്കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി. വെള്ളാപ്പള്ളിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. കോഴിക്കോട് പാളയത്ത് കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയത് മുസ്‌ലിം ആയതിനാലാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം പാളയത്ത് ഭൂഗര്‍ഭ അഴുക്ക്ചാലില്‍ വീണ ആന്ധ്രാ സ്വദേശികളായ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവന്‍ നഷ്ടപ്പെട്ടത്. ഓടയില്‍ വിഷവാതകമായിരുന്നതിനാല്‍ നൗഷാദിനും രക്ഷപ്പെടാനായില്ല. കോഴിക്കോട് നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്നു നൗഷാദ്. നൗഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.