ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ വീട് ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു

Posted on: November 29, 2015 2:35 pm | Last updated: November 29, 2015 at 2:35 pm
SHARE

chennithalaബാലുശ്ശേരി: സസ്‌പെന്‍ഷനിലായിരിക്കെ ആത്മഹത്യ ചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഷാജിയുടെ ഭാര്യ മഞ്ജുവിനെയും ബന്ധുക്കളേയും ആഭ്യന്തരമന്ത്രി ആശ്വസിപ്പിച്ചു. ഷാജിയുടെ മരണത്തിന് ഉത്തരവാദികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ രാഹുലിനേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഷാജിയുടെ ഭാര്യ മഞ്ജു മന്ത്രിക്ക് നിവേദനം നല്‍കി.

ഷാജിയുടെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തിങ്കളാഴ്ച്ച കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here