Connect with us

Wayanad

സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം- ഡി ജി പി

Published

|

Last Updated

പനമരം: സോഷ്യല്‍മീഡിയ ആഘോഷമാക്കുന്നവര്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് ഡി ജി പി സെന്‍ കുമാര്‍ പറഞ്ഞു. അല്ലാത്ത പക്ഷം താമരശ്ശേരിയിലെ പോലീസുകാരന് പറ്റിയ അബന്ധങ്ങളായിക്കും ഉണ്ടാവുക. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവാദം നടത്തുമ്പോഴാണ് ഡി ജി പി ഇങ്ങനെ പറഞ്ഞത്.
ന്യൂജനറേഷന്‍ കമ്പ്യൂട്ടര്‍വത്കരണത്തെ ആഘോഷിക്കുകയാണ് ഇതില്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഈ ഗുണ ദോഷങ്ങള്‍ തിരിച്ചറിയാനുളള കഴിവ് സ്വന്തമായി ഉണ്ടാക്കിയെടുക്കണം. വിദ്യാലയ കാലഘട്ടത്തിലാണ് ഇത് സാധിക്കുക. പിന്‍ സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി വിധി പാലിക്കപ്പെടാന്‍ അവനവന്‍ തന്നെ രംഗത്തിറങ്ങണം. പിന്‍ സീറ്റില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ ചൂണ്ടി കാട്ടിയാണ് ഡി ജി പി ഇക്കാര്യം വിശദീകരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ഡി ജി പി എത്തിയത്. സ്‌കൂളിലെ സ്‌കൗട്ട് അംഗങ്ങളുടെ പ്രത്യേക പരേഡോടെ അദ്ദേഹത്തെ സ്വീകരിച്ച് തുടര്‍ന്ന് കുട്ടികളുടെ നാടന്‍ പാട്ടുകളും ആദിവാസി കലാനൃത്തവും അവതരിപ്പിച്ചു.
ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിച്ചു വരികയാണ്.ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആയുധമെടുക്കുന്ന മാവോയിസ്റ്റുകള്‍ പുനര്‍ ചിന്തനം നടത്തണം. അക്രമമാര്‍ഗത്തിലൂടെ ആശയ പ്രചരണങ്ങള്‍ ശരിയല്ല. തോക്കുപോലുളള മാരകായുധങ്ങളുടെ പ്രയോഗം മൂലമാണ് പോലീസുകാര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ തുനിഞ്ഞത്. മാവോയിസ്റ്റ് സാന്നിധ്യമുളള സ്റ്റേഷനുകളിലെ മുന്‍ കരുതലുകള്‍ വിലയിരുത്താനാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം വയനാട്ടില്‍ എത്തിയത്. സംസ്ഥാനത്തെ ഒഴിവു വന്ന 3667 പോലീസ് ഡ്രൈവര്‍മാരുടെ ഒഴിവ് ഉടനെ പരിഹരിക്കണമെന്ന് ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് നിര്‍ഭയമാ. പോലീസുകാരുമായി ബന്ധപ്പെടാനും മാന്യമായ രീതിയില്‍ പൊതു സമൂഹത്തോട് പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ തലത്തിലെ കുട്ടികളോടൊത്ത് ഫോട്ടോയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കേരളത്തിലെ മികച്ച ട്രൈബല്‍ വകുപ്പിന്റെ കീഴിലുളള മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് ഇവിടെയുളളത്. അതായത് എന്നെ ഇവിടേക്ക് വരാന്‍ പ്രേരിപ്പിച്ചത്. എസ്.പി.പുഷ്‌കരന്‍, ഐ.റ്റി.ടി.പി. പ്രൊജക്ട് ഓഫീസര്‍ കെ.കൃഷ്ണന്‍ ,സീനിയര്‍ സൂപ്രണ്ട് അജിത് കുമാര്‍, ഹെഡ്മാസ്റ്റര്‍ പി.എ സ്റ്റാന്‍ലിന്‍ ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍, സി.ഐ മാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest