കന്നിമത്സരത്തില്‍ മുസ്തരി മടങ്ങിയത് സ്വര്‍ണവുമായി

Posted on: November 29, 2015 10:52 am | Last updated: November 29, 2015 at 10:52 am
SHARE

തേഞ്ഞിപ്പലം: ജില്ലാ കായികമേളയില്‍ ആദ്യമായെത്തിയ മുസ്തരി തിരിച്ചുപോകുന്നത് മനസ്സുനിറഞ്ഞാണ്.
ലോംഗ് ജമ്പില്‍ ഒന്നാം സ്ഥാനവും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ രണ്ടാം സ്ഥാനവും ഇരുനൂറ് മീറ്ററില്‍ മൂന്നാം സ്ഥാനവുമാണ് ഈ മിടുക്കി സ്വന്തമാക്കിയിരിക്കുന്നത്. അടക്കാകുണ്ട് സി കെ എച്ച് എസ് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മുസ്തരി. കാളികാവ് അമ്പലക്കടവിലെ മുസ്തഫ- നാസില ദമ്പതികളുടെ മകളാണ്. പരിമിതമായ സൗകര്യങ്ങളുടെ ഇടയില്‍ നിന്നുയര്‍ന്നുവന്നാണ് മുസ്തരിയുടെ ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്.
4.47 മീറ്റര്‍ ദൂരം ചാടിയ മുസ്തരിക്ക് മീറ്റ് റക്കോര്‍ഡ് നഷ്ടമായത് നേരിയ വ്യത്യാസത്തിനാണ്. അമ്മാവന്‍ മുജീബ് വാണിയമ്പലമാണ് എല്ലാ വിധ പ്രചോദനങ്ങളും നല്‍കി മുന്നേറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകന്‍ നാസറാണ് പരിശീലകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here