സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. റിയല്‍ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സക്കായി നെയ്മര്‍ ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. സുവാരസും മെസിയുമാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ എസ്പാനിയോളിനെതിരെ അത്‌ലറ്റികോ മാഡ്രിഡും ജയം കണ്ടു. ഏകപക്ഷീയമായ ഒരുഗോളിനാണ് മാഡ്രിഡിന്റെ ജയം. പോയിന്റ് പട്ടികയില്‍ ബാഴ്‌സയും അത്‌ലറ്റികോ മാഡ്രിഡും ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലൈസെസ്റ്റര്‍ സിറ്റി സമനിലയില്‍ തളച്ചു. ആദ്യ പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ജാമി വാര്‍ഡിയും ഷെയ്ന്‍സ്റ്റീഗറുമാണ് മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത്.