Connect with us

National

യുദ്ധവിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗ് ഇനി റോഡുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി: റോഡുകളില്‍ യുദ്ധവിമാനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന പദ്ധതിയുടെ പ്രാരംഭനടപടികള്‍ വ്യോമസേന ആരംഭിച്ചു. ഇതു സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ തേടി വ്യോമസേന ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചു.
ദേശീയ പാതകളില്‍ സമീപകാലത്ത് നടത്താന്‍ പോകുന്ന അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച വിവരങ്ങളും പുതുതായി നിര്‍മാക്കാനുദേശിക്കുന്ന ദേശീയപാതകളെ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും വേണ്ട സൗകര്യങ്ങള്‍ കൂടി ഇത്തരം റോഡുകളില്‍ ഒരുക്കുന്ന പദ്ധതിയാണ വ്യോമസേനയുടെ ആവിഷ്‌കരിക്കുന്നത്.
ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇത്തരം “റണ്‍വേ”കള്‍ തയ്യാറാക്കാനാണ് സേന പദ്ധതിയിടുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. പഞ്ചാബിലും രാജസ്ഥാനിലുമുള്ള വിവിധ ദേശീയപാതകളില്‍ ഇത്തരത്തിലുള്ള എട്ട് സ്ഥലങ്ങളുടെ പട്ടികയും വ്യോമസേന തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് സേന ദേശീയപാതാ അതോറിറ്റിയുടെ സഹായം തേടിയിരിക്കുന്നത്. സൈനിക താവളങ്ങള്‍ ഉപയോഗിക്കാനാത്ത അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇത്തരം സ്ഥലങ്ങള്‍ ഉപയോഗിക്കാനാണ് പ്രദാനമായും ലക്ഷ്യമിടുന്നത്.
നേരത്തെ പദ്ധതിയുടെ പരീക്ഷണ ഘട്ടമായി യമുന എക്‌സ്പ്രസ് ഹൈവേയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി യുദ്ധവിമാനം ലാന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത 10 വര്‍ഷത്തിനിടെ ഇത്തരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.