‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത് തെറ്റായിപ്പോയെന്ന് ചിദംബരം

Posted on: November 28, 2015 11:45 pm | Last updated: November 29, 2015 at 12:19 pm
SHARE

_Chidambaramന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകമായ ‘സാത്താന്റെ വചനങ്ങള്‍’ ഇന്ത്യയില്‍ നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നോട് ചോദിച്ചിരുന്നുവെങ്കിലും ഇങ്ങനെ തന്നെ പറയുമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാറാണ് ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത്. അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്നു പി ചിദംബരം. പ്രവാചകനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന പുസ്തകമാണ് സല്‍മാന്‍ റുഷ്ദിയുടെ ടസാത്താന്റെ വചനങ്ങള്‍’. ഇത് മുസ്ലിംകളുടെ വികാരങ്ങളെ വ്രണമപ്പെടുത്തുമെന്നതിനാലാണ് പുസ്തകം നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here