Connect with us

Health

15 വര്‍ഷത്തിനിടെ എയ്ഡ്‌സ് ബാധിക്കുന്ന കൗമാരക്കാരുടെ എണ്ണം മൂന്നിരട്ടിയായി

Published

|

Last Updated

യുനൈറ്റഡ് നാഷന്‍: കഴിഞ്ഞ 15 വര്‍ഷത്തിനിടെ എയ്ഡ്‌സ് രോഗം ബാധിച്ച് മരിക്കുന്ന കൗമാരക്കാരുടെ എണ്ണം മൂന്നിരട്ടിയായതായി ഐക്യരാഷ്ട്ര സഭ. ഇവരില്‍ കൂടുതല്‍ പേരും രോഗബാധിതരാകുന്നത് അവരുടെ കുട്ടിപ്രായത്തിലായിരുന്നുവെന്നും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യൂനിസെഫ് വ്യക്തമാക്കി. ആഫ്രിക്കയില്‍ കൗമാരക്കാരുടെ മരണത്തിന് കാരണമാകുന്നതില്‍ ഒന്നാം സ്ഥാനം എയ്ഡ്‌സിനാണ്. ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ, മൊസാംബിക്, താന്‍സാനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് മരണ നിരക്ക് മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നത്. ലോക തലത്തില്‍, കൗമാരക്കാരുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളില്‍ എയ്ഡ്‌സ് രണ്ടാം സ്ഥാനത്താണ്. ഓരോ മണിക്കൂറിലും ലോകത്ത് പുതിയ 26 പേര്‍ക്ക് ഈ രോഗം ബാധിച്ചുകൊണ്ടിരിക്കുന്നതായും യൂനിസെഫിന്റെ കണക്കുകള്‍ പറയുന്നു. 15 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ളവരിലെ പത്തില്‍ ഏഴ് പേരും പെണ്‍കുട്ടികളാണ് രോഗബാധിതര്‍. 15 വയസ്സിന് താഴെയുള്ള എയ്ഡ്‌സ് ബാധിതരായ 26 ലക്ഷം കൗമാരക്കാരില്‍ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് ചികിത്സ തേടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മാതാക്കളില്‍ നിന്ന് രോഗബാധയേറ്റവരാണ് കൂടുതല്‍ കൗമാരക്കാരും. ലൈംഗിക ബന്ധത്തിന് മുമ്പ് രോഗം പകരുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇവര്‍ പാലിക്കാറില്ലെന്നുമാണ് യൂനിസെഫ് ചൂണ്ടിക്കാണിക്കുന്നത്. കൗമാരക്കാരില്‍ എയ്ഡ്‌സ് ബാധ സാധാരണ നിലയില്‍ പ്രതീക്ഷിക്കാത്ത് മൂലം ഇവരുടെ രോഗം കണ്ടെത്തുന്നതും വൈകിയാണ്. ഇതും വലിയ പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും യൂനിസെഫ് പറയുന്നു.

Latest