വ്യക്തി സ്വാതന്ത്ര്യം സാമൂഹ്യ സാതന്ത്ര്യം ഹനിക്കുന്നതാവരുത് -എസ് എസ് എഫ്

Posted on: November 28, 2015 10:28 pm | Last updated: November 28, 2015 at 10:28 pm

കാസര്‍കോട്: വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്ന് എസ് എസ് എഫ് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ സി കെ ശക്കീര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഹയര്‍ സെക്കന്‍ഡറി കാമ്പസ് സമ്മേളനങ്ങളുടെ സമാപനം കുറിച്ച് നടന്ന റാലിയെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നിയമങ്ങളെ പൊളിച്ചെഴുതിയാല്‍ സമൂഹത്തിന്റെ സന്തുലനാവസ്ഥയെ ബാധിക്കും. ന്യൂജനറേഷന് പുതിയ മാതൃകകള്‍ സൃഷ്ടിക്കാവാന്‍ തയ്യാറാവണം. ചിലര്‍ ചെയ്യുന്ന ആഭാസങ്ങളുടെ പേരില്‍ ഒരു തലമുറയെ തന്നെ പഴിക്കുന്ന പ്രവണതയെ ഉള്‍ക്കൊള്ളാനാവില്ല. അദ്ദേഹം പറഞ്ഞു.
ഇബ്‌നു ഹൈതം സ്വ്കയറില്‍ ചേര്‍ന്ന കാമ്പസ് സമ്മേളനം സമസ്ഥ കേന്ദ്ര മുശാവറ അംഗം ബേകല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെഷനുകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന സമിതിയംഗം ഫൈളുറഹ്മാന്‍ ഇര്‍ഫാനി, സര്‍ സയ്യിദ് കോളജ് പ്രഫസര്‍ സിദ്ദീഖ് സിദ്ദീഖി ഇരിങ്ങല്‍ നേതൃത്വം നല്‍കി.
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംബാടി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുംബ, നാസര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാ’ിപ്പാറ, അശ്രഫ് കരിപ്പൊടി, മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, പ്രസംഗിച്ചു. ഉമര്‍ സഖാഫി പള്ളത്തൂര്‍, ജബ്ബാര്‍ സഖാഫി പാതൂര്‍, അബ്ദുസ്സലാം സഖാഫി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, ജാഫര്‍ സ്വാദിഖ് ആവളം, ശകൂര്‍ പെിക്കുണ്ട്, കെ എം കളത്തൂര്‍ സംബന്ധിച്ചു. വൈകിട്ട് വിദ്യാര്‍ഥി റാലിയോടെ സമാപിച്ചു. വിസ്ഡം സ്‌ക്വയറില്‍ നടന്ന ഹയര്‍സെക്കന്ററി സമ്മേളനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി എന്‍ ജഅ്ഫര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി ക്ലാസുകള്‍ അവതരിപ്പിച്ചു.