നഗരസഭാ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

Posted on: November 28, 2015 10:26 pm | Last updated: November 28, 2015 at 10:26 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ സ്ഥിരം സമിതികളിലെ അംഗങ്ങളെ ഇന്ന് രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ധാരണയനുസരിച്ച് അഞ്ച് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിനും ഒരു ചെയര്‍മാന്‍ പദവി യുഡിഎഫിനുമാണ്. കോണ്‍ഗ്രസിനോ ബിജെപിക്കോ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടില്ല.
നഗരസഭാ ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിയമാനുസൃതം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാണ്. സി പി എമ്മിലെ എല്‍ സുലൈഖയാണ് ഈ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. ഏ ഡി ലത, ഏ.നാരായണന്‍, കെ.മിനി, കെ.ലത, അബ്ദുറസാഖ് തായിലക്കണ്ടി, എം ബല്‍രാജ് എന്നിവരാണ് ഈ സ്ഥിരം സമിതിയിലെ അംഗങ്ങള്‍. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി എന്‍ ഉണ്ണികൃഷ്ണന്‍, എം.ശാരദ, കെ സന്തോഷ്, എം ബാലകൃഷ്ണന്‍, കെ വേലായുധന്‍, കെമുഹമ്മദ്കുഞ്ഞി, സി കെ വത്സലന്‍ എന്നിവരെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ എന്‍ ഉണ്ണികൃഷ്ണനായിരിക്കും ചെയര്‍മാന്‍. പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ ടി വി ഭാഗീരഥി, കെ വി രതീഷ്, കെ ടി വാസന്തി, കെവി ഉഷ, പി അബൂബക്കര്‍, എംഎം നാരായണന്‍, എച്ച് ആര്‍ ശ്രീധരന്‍ എന്നിവരെ ഉള്‍പ്പെടുത്തി. ടി വി ഭാഗീരഥിയായിരിക്കും ചെയര്‍പേഴ്‌സണ്‍.