വിഷ്ണുപ്രിയയുടെ ചികില്‍സാ ഫണ്ടിലേക്ക് സഹായം കൈമാറി

Posted on: November 28, 2015 10:24 pm | Last updated: November 28, 2015 at 10:24 pm
SHARE

87add56d-f0f9-4321-8121-27639e354561പേരാമ്പ്ര: വൃക്കരോഗം ബാധിച്ച് അവശയായ പേരാമ്പ്ര ഊത്രോത്ത് മീത്തല്‍ വിഷ്ണുപ്രിയയുടെ ചികില്‍സാ ഫണ്ടിലേക്ക് ഏഴാം ക്ലാസുകാരിയും ദയ പാലിയേറ്റീവ് സ്റ്റുഡന്‍സ് വളണ്ടിയറുമായ സനഫാത്വിമ സ്വരൂപിച്ച തുക ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സെക്രട്ടരി സുരേഷ് പാലോട്ടിനെ ഏല്‍പിച്ചു. എന്‍ കെ മജീദ്, ഗുലാം മുഹമ്മദ്, ശീതള്‍ സന്തോഷ്, കെ സുബൈര്‍, പി അരുണ്‍, എന്‍ കഞ്ജിത, സി ഹര്‍ഷന്‍ സംബന്ധിച്ചു.

വിഷ്ണുപ്രിയയുടെ രോഗാവസ്ഥ ബോധ്യപ്പെടുത്തി സഹായമഭ്യര്‍ത്ഥിച്ച സനാ ഫാത്വിമക്ക് ഇത് സംബന്ധിച്ച് ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ച് സിറാജ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡീഷനും പ്രോല്‍സാഹനം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്തക്ക് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here