Connect with us

National

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

Published

|

Last Updated

ഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ 20കാരനാണ് അറസ്റ്റിലായത്. എയര്‍ ഇന്ത്യയുടെ താനെ കോള്‍ സെന്ററിലേക്ക് കഴിഞ്ഞ ആഴ്ചയാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. നവംബര്‍ 28ന് വിമാനം റാഞ്ചുമെന്നായിരുന്നു ഭീഷണി.

ഇസില്‍ തീവ്രവാദിയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. ഹിന്ദിയിലാണ് സംസാരിച്ചത്. ഉടന്‍ തന്നെ പോലീസ് സന്ദേശം വന്ന സ്ഥലം കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. ഹാര്‍ദ ജില്ലയിലെ രഹത്‌ഗോണ്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഫോണ്‍ വന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

---- facebook comment plugin here -----

Latest