ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

Posted on: November 28, 2015 8:55 pm | Last updated: November 28, 2015 at 8:55 pm

medicla Campദോഹ: ഏഷ്യന്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ലബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഫ്രന്‍ഡ്‌സ് കള്‍ചറല്‍ സെന്റര്‍ സംയുക്തമായാണ് സലത്വ ജദീദിലെ താരിഖ് ബിന്‍ സിയാദ് ബോയ്‌സ് സ്‌കൂളില്‍ ക്യാമ്പ് ഒരുക്കിയത്. സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലുള്‍പ്പെടെ പരിശോധനയും മരുന്നു വിതരണവും ആരോഗ്യബോധവത്കരണവും നടന്നു. 150ലധികം ഡോക്ടര്‍മാര്‍ക്കൊപ്പം പാരാമെഡിക്കല്‍ ജീവനക്കാരും വളണ്ടിയര്‍മാരും സേവനം ചെയ്തു.
ഖത്വര്‍ ചാരിറ്റി കമ്യൂണിറ്റി ഡവലപ്‌മെന്റ് എക്‌സി. ഡയരക്ടര്‍ അബ്ദുന്നാസര്‍ അല്‍യാഫി, ഉരീദു കമൂണിറ്റി ആന്‍ഡ് പി ആര്‍ ഡയരക്ടര്‍ ഫാത്വിമ അല്‍ കുവാരി, ഇന്ത്യന്‍ എംബസി ഡെ. ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ പബ്ലിക് റിലേഷന്‍സ്- കമ്യൂണിക്കേഷന്‍സ് എക്‌സി. ഡയറക്ടര്‍ മറിയം യാസീന്‍ അല്‍ ഹമ്മാദി, പെര്‍മനന്റ് ഡ്രഗ് കമ്മിറ്റി സെക്രട്ടറി ജന. ലെഫ്. കേണല്‍ ഇബ്രാഹിം അല്‍ സമീഹ്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അസി. പി ആര്‍ ഡയറക്ടര്‍ ഖലീഫ അല്‍ യഹ്‌രി, സുപ്രീം കൗസില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വിഭാഗം സ്‌പെഷലിസ്റ്റ് ഡോ. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ നൂര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ സി അബ്ദുല്‍ലത്വീഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ലബ് ആന്‍ഡ് ഐ എം എ ഖത്വര്‍ പ്രസിഡന്റ് ഡോ. സമീര്‍ മൂപ്പന്‍ ക്യാമ്പ് വിശദീകരിച്ചു. ഡോ. അല്‍ മുബശ്ശിര്‍ അബൂബക്കര്‍ അബ്ദു ഫറജ് ( എസ് സി എച്ച്) ബ്രി. ഹാമിദ് അല്‍ യാഫിഅ്, അലി അല്‍ ഗരീബ് (ഖത്വര്‍ ചാരിറ്റി), അയ്മന്‍ ബുഖാരി (ഡെ. ഡയരക്ടര്‍ താരിഖ് ബിന്‍ സിയാദ് സ്‌കൂള്‍), സെലിബ്രിറ്റി ഷെഫ് അനില്‍ കുമാര്‍ പങ്കെടുത്തു. ഖത്വര്‍ റഡ് ക്രസന്റിന്റെ ശുചിത്വബോധവത്കരണവും ഉണ്ടായി.