Connect with us

Kerala

ജഗതിശ്രീകുമാര്‍ മരിച്ചുവെന്ന് വ്യാജപ്രചാരണം: സൈബര്‍ പോലീസ് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം:സിനിമാ താരം ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മലയാള മനോരമ ചാനലിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കുമെന്നുമായിരുന്നു വ്യാജ വാര്‍ത്ത.

മലയാള മനോരമയും ജഗതിയുടെ മകന്‍ രാജ്കുമാറിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് കേസെടുത്തു. വാര്‍ത്ത പ്രചരിപ്പിക്കാന്‍ വേണ്ടി മനോരമയെ ദുരുപയോഗം ചെയ്തതിനാലാണ് മനോരമ കേസ് നല്‍കിയത്. വാട്‌സ്ആപ്പില്‍ ഈ വാര്‍ത്ത അതിവേഗം പ്രചരിക്കുകയായിരുന്നു. ഇത്തരം വ്യാജപ്രചരണം കുടുംബത്തെ ഏറെ വേദനിപ്പിച്ചതായി ജഗതിയുടെ മകന്‍ രാജ് കുമാര്‍ വ്യക്തമാക്കി. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് രാജ് കുമാര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest