സിപിഎമ്മിന്റെ കേരളയാത്ര പിണറായി വിജയന്‍ നയിക്കും

Posted on: November 28, 2015 11:53 am | Last updated: November 29, 2015 at 10:29 am
SHARE

Pinarayiതിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പിണറായി നയിക്കുമെന്ന സൂചനയും സിപിഎം നല്‍കുന്നുണ്ട്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ജനുവരിയിലാണ് നടക്കുക.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിപിഐയില്‍ നിന്നുള്‍പ്പടെ ആവശ്യം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് സിപിഎം കേരള യാത്രയുടെ ക്യാപ്റ്റനായി പിണറായിയെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിനു ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് പിണറായി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here