എസ് എസ് എഫ് ക്യാമ്പസ് കോണ്‍ഫറന്‍സും ഹയര്‍ സെക്കന്‍ഡറി സമ്മേളനവും

Posted on: November 28, 2015 11:41 am | Last updated: November 28, 2015 at 11:41 am
SHARE

തൃശൂര്‍: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് കോണ്‍ഫറന്‍സ് തൃശൂര്‍ വിസ്ഡം സ്‌ക്വയറിലും ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളനം തൃശൂര്‍ ഇബ്‌നു ഹൈസം സ്‌ക്വയറിലും നടക്കും.
കാമ്പസ് കോണ്‍ഫറന്‍സ് നാളെ രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എം എം ഇസ്ഹാഖ് സഖാഫി അധ്യക്ഷത വഹിക്കും.
ഇസ്‌ലാം വഴിയും ജീവിതവും, ഇസ്‌ലാമിക നാഗരികത, കാമ്പസ് നമ്മെ കാത്തിരിക്കുന്നു എന്നീ വിഷയങ്ങളില്‍ സമസ്ത ജില്ലാ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന, എം എസ് ഒ ദേശീയ സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എ കെ എം ഹാശിര്‍ സഖാഫി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പി കെ ബാവ ദാരിമി, പി കെ ജഅ്ഫര്‍ മാസ്റ്റര്‍, സയ്യിദ് ഫസല്‍ തങ്ങള്‍, സുധീര്‍ സഖാഫി സംബന്ധിക്കും. ഹയര്‍ സെക്കന്‍ഡറി സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്യും. ശമീര്‍ സഖാഫി അന്തിക്കാട് അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് നിങ്ങളോടൊപ്പം, ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു, കരിയര്‍ ജംഗ്ഷന്‍ എന്നീ വിഷയങ്ങളില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി എ എ ജഅ്ഫര്‍ മാസ്റ്റര്‍, സഊദി ആര്‍ എസ് സി നാഷണല്‍ സംഘടനാ കണ്‍വീനര്‍ ബഷീര്‍ അശ്‌റഫി, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുക്കും.
സയ്യിദ് പി എം എസ് തങ്ങള്‍, എം എം ഇബ്‌റാഹീം, നൗഷാദ് മൂന്നുപീടിക, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പാലപ്പിള്ളി മുഹമ്മദാലി സഅദി എന്നിവര്‍ സംബന്ധിക്കും. കെ ബി മുഹമ്മദ് ബശീര്‍, നൗഷാദ് പട്ടിക്കര പ്രസംഗിക്കും.