എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ടു; 7 പേര്‍ക്ക് പരിക്ക്

Posted on: November 28, 2015 11:31 am | Last updated: November 28, 2015 at 9:23 pm
SHARE

accidenപത്തനംതിട്ട: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വകാര്യ ബസിലിടിച്ച് എഴു പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു മൂന്നു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പമ്പയിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടി ഇടിച്ചത്. രാവിലെ ആറരയോടെ ആയിരുന്നു അപകടം നടന്നത്.പൊലീസ് കേസെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here