മാതൃകാ പരീക്ഷ ജനുവരി 24ന്; അപേക്ഷ ഡിസംബര്‍ 15 വരെ

എസ് എസ് എല്‍ സി /പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക്
Posted on: November 28, 2015 10:22 am | Last updated: November 28, 2015 at 10:22 am
SHARE

EXAMഎസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വിസ്ഡം എജ്യുക്കേഷനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി എസ് എസ് എല്‍ സി /ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മാതൃകാ പരീക്ഷ-എക്‌സലന്‍സി ടെസ്റ്റ് ’15 സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും പ്ലസ്ടുക്കാര്‍ക്ക് ഇംഗ്ലീഷിലും മാതൃകാ പരീക്ഷ നടത്തും. സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
പരീക്ഷയുടെ മുന്നോടിയായി മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കും. നിശ്ചിത നീയതിക്കകം ഫലം പ്രസിദ്ധീകരിക്കും. മാതൃകാ പരീക്ഷക്ക് പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 15. വിശദ വിവരങ്ങള്‍ക്ക് 8113929766.

 

 

LEAVE A REPLY

Please enter your comment!
Please enter your name here