യുഎസില്‍ വെടിവയ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

Posted on: November 28, 2015 10:10 am | Last updated: November 28, 2015 at 5:00 pm
SHARE

APTOPIX Planned Parenthood Shootingവാഷിംഗ്ടണ്‍: യുഎസിലെ കോളൊറാഡോയില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്ലാന്‍ഡ് പേരന്റ് ഹുഡ് എന്ന ജനന നിയന്ത്രണ ക്ലിനിക്കിലാണ് വെടിവയ്പ്പുണ്ടായത്. സൈനിക വേഷം ധരിച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസ് ഓഫീസറാണ്.

അതേസമയം ആക്രമണ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗര്‍ഭ ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രതിഷേധം ഇതിനു മുന്‍പും പ്ലാന്‍ഡ് പേരന്റ് ഹുഡിനെതിരെ ഉണ്ടായിട്ടുണ്ട്.coloradoshooting_650x400_61448682458