മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസില്‍ 762 ഒഴിവ്

Posted on: November 28, 2015 10:08 am | Last updated: November 28, 2015 at 10:08 am
SHARE

indian militaryമിലിട്ടറി എന്‍ജിനീയര്‍ സര്‍വീസില്‍ ഒഴിവുള്ള 762 മേറ്റ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി/ഏഴിമല ഏരിയയില്‍ 63 ഒഴിവുണ്ട്. എസ് എസ് എല്‍ സിയോടൊപ്പം അതത് ട്രേഡില്‍ അംഗീകൃത ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെഹിക്കിള്‍ മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, റെഫ്രിജറേഷന്‍ മെക്കാനിക്ക്, കാര്‍പ്പെന്റര്‍, എഫ് ജി എം പൈപ്പ് ഫിറ്റര്‍, അപ്‌ഹോളസ്റ്റര്‍, വാല്‍വ് മാന്‍ എന്നീ തസ്തികകളിലാണ് കൊച്ചി/ ഏഴിമലയില്‍ ഒഴിവുള്ളത്.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. www.mes.gov.in അവസാന തീയതി ഡിസംബര്‍ 26

LEAVE A REPLY

Please enter your comment!
Please enter your name here